വിദ്യാര്‍ത്ഥിയുടെ പ്രാര്‍ത്ഥന
(പരിശുദ്ധാല്മാവിനോട് ഒരു ഗാനം ആലപിക്കുക)
"പരിശുദ്ധാല്‍മാവേ എന്നില്‍ വന്നു നിറയണമേ" (3 പ്രാവശ്യം)
"പരിശുദ്ധാല്‍മാവേ എന്റെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ" (3 പ്രാവശ്യം)
"പരിശുദ്ധാല്‍മാവേ എനിക്ക് വിജ്ഞാനം പകര്‍ന്നു തരണമേ." (3 പ്രാവശ്യം)
കര്‍ത്താവേ,അങ്ങയുടെ മാര്‍ഗ്ഗങ്ങള്‍ എനിക്ക് മനസ്സിലാക്കിത്തരണമേ.അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ.
അങ്ങയുടെ സത്യത്തിലേയ്ക്ക് എന്നെ നയിക്കേണമേ.എന്നെ പഠിപ്പിക്കേണമേ.എന്തെന്നാല്‍ അങ്ങാണല്ലോ എന്റെ
രക്ഷകനായ ദൈവം.എന്റെ ദൈവമേ അങ്ങയുടെ സന്നിധിയിലേയ്ക്ക് ബുദ്ധിയും എന്റെ മനസ്സും എന്റെ കഴിവുകളും ഉയര്‍ത്തി സമര്‍പ്പിക്കുന്നു.അങ്ങയുടെ ആല്മാവിന്റെ ചൈതന്യത്താല്‍ എന്റെ ബുദ്ധിയെയും മനസ്സിനെയും ശുദ്ധികരിക്കണമേ.എന്റെ പഠനങ്ങള്‍ ശരിയായി പഠിക്കുവാനും പഠിക്കുന്നവ മനസ്സിലോര്ത്തിരിയ്ക്കുവാനും എന്നെ സഹായിക്കുന്നു.ബുദ്ധിക്ക് വെളിവും തെളിവും ഓര്‍മ്മശക്തിയും എനിക്ക് നല്കണമേ.തിന്മയായിട്ടുള്ളതും അങ്ങേയ്ക്ക് ഇഷ്ടമില്ലാത്തതും എന്റെ ബുദ്ധിയില്‍ പ്രവേശിക്കുവാന്‍ അനുവധിക്കരുതെ,യേശുവേ,എന്റെ പരീക്ഷയുടെ സമയത്ത് ഞാന്‍ പഠിച്ച കാര്യങ്ങള്‍ വ്യക്തമായി എഴുതുവാനും
പറയുവാനും ഉയര്‍ന്ന മാര്‍ക്കോടെ പാസ്സാകുവനും എന്നെ അനുഗ്രഹിക്കണമേ. ജീവിക്കുന്നവനായ യേശുവേ അങ്ങു തരുന്ന വിജ്ഞാനവും പഠനവും കഴിവുമെല്ലാം അങ്ങേയ്ക്കായിട്ടും അങ്ങയുടെ മഹത്വത്തിനായും വിനിയോഗിച്ചുകൊള്ളാമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു.യേശുവേ നന്ദി,യേശുവേ സ്തുതി.'
(ആവര്‍ത്തിക്കുക)
ദൈവഭക്തിയാണ് ജ്ഞാനത്തിന്റെ ഉറവിടം