ബന്ധന പ്രാര്‍ത്ഥന
കര്‍ത്താവായ യേശുവെ,അങ്ങു കുരിശില്‍ ചിന്തിയ രക്തത്താലും കുരിശില്‍ അങ്ങു നേടിയ മഹത്വത്താലും അങ്ങയോടു ഐക്യപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന എന്നെയും എന്റെ കുടുംബത്തെയും ഉപദ്രവിച്ചുകൊണ്ടിരിയ്ക്കുന്ന എല്ലാ
അന്ധകാരശക്തികളെയും എല്ലാ ദുഷ്ടപിശാചുക്കളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും കര്‍ത്താവായ യേശുവിന്റെ
നാമത്തില്‍ ബന്ധിക്കുകയും ബഹിഷ്കരിക്കുകയും അവിടുത്തെ പാദപീഠത്തിങ്കല്‍ വെയ്ക്കുകയും ചെയ്യുന്നു.കര്‍ത്താവെ,അവിടുത്തെ നീതിയനുസരിച്ച് അവയോട് പെരുമാറുക.ഞങ്ങളേവരെയും അവിടുത്തെ
പരിശുദ്ധാല്മാവിനാല് നിറയ്ക്കണമേ.
ആമ്മേന്‍