സന്യസ്തര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

സ്വര്‍ഗ്ഗീയമണവാളനായ ഈശോ,അങ്ങേ ദാസാരായ സന്യസ്തര്‍ക്ക് അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്കണമേ.കന്യാത്വം,അനുസരണം.ദാരിദ്ര്യം എന്നീ വ്രതങ്ങള്‍ വഴി സമര്‍പ്പിത ജീവിതമാരംഭിച്ചിരിയ്ക്കുന്ന അവരെ ലോകതന്ത്രങ്ങളില്‍ നിന്നു സംരക്ഷിച്ചുക്കൊള്ളണമേ.അവരുടെ ഉന്നതമായ ദൈവവിളിക്കു യോജിക്കാത്ത യാതൊന്നും അവര്‍ ആഗ്രഹിക്കാതിരിക്കട്ടെ.ആല്‍മാവിലും ശരീരത്തിലും നിര്‍മ്മലരായി ജീവിക്കുവാനും,വിചാരത്തിലും,പ്രവൃത്തിയിലും വിശുദ്ധരായി വര്‍ത്തിക്കുവാനും പുണ്യപൂര്‍ണ്ണതയ്ക്കായി നിരന്തരം യത്നിക്കുവാനും അവരെ അനുഗ്രഹിക്കണമേ.അങ്ങയുടെ തിരുശരീരത്തെ ദിവസം തോറും സ്വീകരിക്കുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തുക്കൊള്ളണമേ.അങ്ങേയ്ക്കായി പ്രതിഷ്ടിതമായിരിയ്ക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍നിന്നകറ്റുകയും അങ്ങേയ്ക്കായി മാത്രം സംരക്ഷിക്കുകയും ചെയ്യണമേ.ക്ലേശങ്ങള്‍ സന്തോഷപൂര്‍വ്വം സഹിക്കുവാന്‍ അവരെ സന്നദ്ധരാക്കണമേ.അവരുടെ സേവനങ്ങള്‍ ഫലസമൃദ്ധമായി ഭവിക്കട്ടെ.ഉന്നതമായ തങ്ങളുടെ ദൈവവിളിയില്‍ അവര്‍ മരണംവരെ നിലനില്‍ക്കുകയും ചെയ്യട്ടെ.

 

ആമ്മേന്‍.

​​

158-1586377_next-previous-buttons-png-ne

Our Lady Of Assumption Church

Vlathankara,Vlathankara P.O.

Thiruvananthapuram

Kerala, India Pin : 695134

  • Facebook Social Icon
  • WhatsApp

© 2020 BY SWARGAROPITHAMATHA CHURCH