സന്തോഷകരമായ ദിവ്യരഹസ്യങ്ങള്‍
(തിങ്കള്‍, ശനി ദിവസങ്ങളിലും ആഗമനകാലത്തെ ഞായറാഴ്ചകളിലും ചൊല്ലുന്നു)
1. പരിശുദ്ധ ദൈവമാതചാവ് ഗര്‍ഭം ധരിച്ച് ഈശോമിശിഹായെ പ്രസവിക്കുമെന്ന മംഗളവാര്‍ത്ത ഗബ്രിയേല്‍ മാലാഖ ദൈവ കല്പ്പനയാല് അറിയിച്ചു എന്ന് ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....
2. പരിശുദ്ധ ദൈവമാതാവ് ഏലീശ്വാ ഗര്‍ഭിണിയായ വിവിരം കേട്ടപ്പോള്‍ ആ പുണ്യവതിയെ ചെന്നു കണ്ട് മൂന്നു മാസം വരെ അവള്‍ക്ക് ശുശ്രൂഷ ചെയ്തു എന്ന് ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....
3. പരിശുദ്ധ ദൈവമാതാവ് തന്റെ ഉദരത്തില്‍ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിപ്പാന്‍ കാലമായപ്പോള്‍ ബെസ്ലേഹം നഗരിയില്‍ പാതിരായ്ക്ക് പ്രസവിച്ച് ഒരു തൊഴുക്കൂട്ടില്‍ കിടത്തി എന്ന് ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....
4. പരിശുദ്ധ ദൈവമാതാവ് തന്റെ ശുദ്ധീകരണത്തിന്റെ നാള് വന്നപ്പോള്‍ ഈശോമിശിഹായെ ദേവാലയത്തില്‍ കൊണ്ടുവന്ന് വൈവത്തിന് കാഴ്ചവെച്ച് ശിമിയോന്‍ ന്നെ് മഹാത്മാവിന്റെ കരങ്ങളില്‍ ഏല്‍പ്പിച്ചു എന്ന് ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....
5. പരിശുദ്ധ ദൈവമാതാവ് തന്റെ ദിവ്യകുമാരന് പന്ത്രണ്ട് വയസായിരിക്കെ മൂന്നു ദിവസം അവിടുത്തെ കാണാതെ അന്വേഷിച്ചിട്ടു മൂന്നാം നാള് ദേവാലയത്തില്‍ വച്ച് വേദശാസ്ത്രികളുമായി തര്‍ക്കിച്ചിരിക്കയില്‍ അവിടുത്തെ കണ്ടെത്തി എന്ന് ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ..