ദൈവമാതാവിന്റെ ലുത്തിനിയ  ​

കര്‍ത്താവെ അനുഗ്രഹിക്കണമെ കര്‍ത്താവെ.....
മിശിഹായെ ്‌അനുഗ്രഹിക്കണമെ മിശിഹായെ.....
കര്‍ത്താവെ അനുഗ്രഹിക്കണമെ കര്‍ത്താവെ...
മിശിഹായെ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ മിശിഹായെ.....മിശിഹായെ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമെ മിശിഹായെ ...സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമെ ...ഞങ്ങളെ അനുഗ്രഹിക്കണമെ
ഭൂലോകരക്ഷകനായ പുത്രനായ ദൈവമെ ...ഞങ്ങളെ അനുഗ്രഹിക്കണമെ
പരിശുദ്ധാത്മാവായ ദൈവമെ ...ഞങ്ങളെ അനുഗ്രഹിക്കണമെഏ
കദൈവമായ പരിശുദ്ധ ത്രീ്‌ത്വമെ ...ഞങ്ങളെ അനുഗ്രഹിക്കണമെ

(ഞങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ഥിക്കണമെ എന്ന്‌ ഏറ്റു ചൊല്ലുക)

പരിശുദ്ധ മറിയമെ
ദൈവത്തിന്റെ പരിശുദ്ധ ജനനി
കന്യകള്‍ക്ക്‌ മകുടമായ നിര്‍മ്മല കന്യകെ
മിശിഹായുടെ മാതാവെ
ദൈവവര പ്രസാദത്തിന്റെ മാതാവെ
ഏറ്റം നിര്‍മ്മലയായ മാതാവെ
അത്യന്ത വിരക്തയായ മാതാവെ
കളങ്കമറ്റ കന്യകയായ മാതാവെ
കന്യാത്വത്തിന്‌ ഭംഗം വരാത്തമാതാവെ
സ്‌നേഹത്തിന്‌ ഏറ്റം യോഗ്യയായ മാതാവെ
അത്ഭുതത്തിന്‌ വിഷയമായ മാതാവെ
സദുപദേശത്തിന്റെ മാതാവെ
സ്രഷ്ടാവിന്റെ മാതാവെ
രക്ഷകന്റെ മാതാവെ
ഏറ്റം വിവേകമതിയായ കന്യകെ
വണക്കത്തിന്‌ ഏറ്റം യോഗ്യയായ കന്യകെ
സ്‌തുതിക്ക്‌ യോഗ്യയായ കന്യകെ
മഹാവല്ലഭയായ കന്യകെ
കനിവുള്ള കന്യകെ
ഏറ്റം വിശ്വസ്‌തയായ കന്യകെ
നീതിയുടെ ദര്‍പ്പണമെ
ദിവ്യജ്ഞാനത്തിന്‍രെ സിംഹാസനമെ
ഞങ്ങളുടെ സന്തോഷത്തിന്‍രെ കാരണമെ
ആത്മജ്ഞാന പൂരിത പാത്രമെ
ബഹുമാനത്തിന്റെ പാത്രമെ
അത്ഭുതകരമായ ഭക്തിയുടെ പാത്രമെ
ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസാ പുഷ്‌പമെ
ദാവീദിന്റെ കോട്ടയെ
നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ
സ്വര്‍ണ്ണാലയമെ
വാഗ്‌ദാനത്തിന്റെ പേടകമെ
സ്വര്‍ഗ്ഗത്തിന്റെ വാതിലെ
ഉഷകാല നക്ഷത്രമെ
രോഗികളുടെ ആരോഗ്യമെ
പാപികളുടെ സങ്കേതമെ
പീഡിതരുടെ ആശ്വാസമെ
ക്രിസ്‌ത്യാനികളുടെ സഹായമെ
മാലാഖാമാരുടെരാജ്ഞി
പൂര്‍വ്വ പിതാക്കന്മാരുടെ രാജ്ഞി
ദീര്‍ഘദര്‍ശികളുടെ രാജ്ഞി
ശ്ലീഹന്മാരുടെ രാജ്ഞി
വേദസാക്ഷികളുടെ രാജ്ഞി
വന്ദകന്മാരുടെ രാജ്ഞി
കന്യകകളുടെ രാജ്ഞി
സകല വിശുദ്ധരുടേയും രാജ്ഞി
അമലോത്ഭവയായ രാജ്ഞി
സ്വര്‍ഗ്ഗാരോപിതയായ രാജ്ഞി
പരിശുദ്ധ ജപമാലയുടെ രാജ്ഞി
കര്‍മ്മല സഭയുടെ അലങ്കാരമായ രാജ്ഞി
സമാധാനത്തിന്റെ രാജ്ഞി

ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യ കുഞ്ഞാടെ
കര്‍ത്താവെ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമെ
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യ കുഞ്ഞാടെ
കര്‍ത്താവെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യ കുഞ്ഞാടെകര്‍ത്താവെ, ഞങ്ങളെ അനുഗ്രഹിക്കണമെ

സര്‍വ്വേശ്വരന്റെ പുണ്യ പൂര്‍ണ്ണയായ മാതാവെ ഇതാ നിന്നില്‍ ഞങ്ങള്‍ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്ത്‌ ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതെ. ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യകാ മാതാവെ സകല ആപത്തുകളില്‍ നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമെ.

ഈശോ മിശിഹായുടെ വാഗ്‌ദാനങ്ങള്‍ക്ക്‌ ഞങ്ങള്‍ യോഗ്യരാകുവാന്‍...
സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവെ ഞങ്ങള്‍ക്ക്‌ വേണ്ടി അപേക്ഷിക്കേണമെ.

പ്രാര്‍ത്ഥിക്കാം
കര്‍ക്കാവെ, പൂര്‍ണ്ണ മനസോടു കൂടി സാഷ്ടാംഗം വീണു കിടക്കുന്ന ഈ കുടുംബത്തെ (സമൂഹത്തെ)തൃക്കണ്‍ പാര്‍ത്തു നിത്യകന്യകയായാ പരിശുദ്ധ മറിയത്തിന്റെ അപേക്ഷയാല്‍ സകല ശത്രുക്കളുടേയും ഉപദ്രവങ്ങളില്‍ നിന്നും രക്ഷിച്ചു കൊള്ളണമെ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോ മിശിഹായുടെ യോഗ്യതകളെക്കുറിച്ച്‌ ഞങ്ങള്‍ക്ക്‌ തരണമെ ആമ്മേന്‍.

Our Lady Of Assumption Church

Vlathankara,Vlathankara P.O.

Thiruvananthapuram

Kerala, India Pin : 695134

  • Facebook Social Icon

©2019 BY SWARGAROPITHA MATHA CHURCH