top of page

ആഘോഷിക്കാം ക്രിസ്‌മസും ജീവിതവും

Writer: EditorEditor

കോടമഞ്ഞും കുളിര്‍കാറ്റുമായി സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐശ്വര്യത്തിന്റെയും അടയാളമായ ക്രിസ്മസ്‌ അടുത്തെത്തിയിരിക്കുന്നു. എല്ലാ വര്‍ഷവും കാണുന്ന ആരവങ്ങളും ആഘോഷങ്ങളും കോവിഡ്‌ 19 കൊണ്ടുപോയെങ്കിലും ക്രിസ്‌മസും അതിന്റെ സന്ദേശവും കൂടുതല്‍ പ്രാധാനൃത്തോടെ അവശേഷിക്കുന്നു. കാരണം ക്രിസ്മസ്‌ ഒരു ദിവസമല്ല, മറിച്ച്‌ അതൊരു ജീവിതാനുഭവമാണ്‌. 2


ജീവിതം ആഘോഷിക്കപ്പെടാനുള്ളതാണ്‌ ക്രിസ്തുവായിരിക്കണം ആ ആഘോഷത്തിന്റെ ക്രേന്ദബിന്ദു. കാരണം ക്രിസ്തുവിലുള്ള ഈ ആഘോഷം ജീവന്റെ സമൃദ്ധിയുടെ ആഘോഷമാണ്‌. ആങ്ങനെയാണ്‌ ക്രിസ്തുമസ് സമൃദ്ധിയുടെ ആഘോഷമായി മാറുന്നത്‌ - അതു വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ജീവിതാനുഭവമായി മാറുന്നത്‌.

അതാണ്‌ യേശു പറഞ്ഞത്‌; “ഞാന്‍ വന്നിരിക്കുന്നത്‌ അവര്‍ക്ക്‌ ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്‌” (യോഹ.10:10). സുവിശേഷത്തിലൂടെ കടന്നുചെല്ലുമ്പോള്‍ യേശുവിന്റെ സാന്നിധ്യം ഉണ്ടായി രുന്നിടത്തെല്ലാം ഈ സമൃദ്ധി കണ്ടെത്താന്‍സാധിച്ചിട്ടുണ്ട്‌. ഗര്‍ഭിണിയായ മറിയം ഇളയമ്മയായ എലിസബത്തിനെ സന്ദര്‍ശിക്കുന്നവേളയില്‍ എലിസബത്തിന്റെ ഉദരത്തിലെഗര്‍ഭസ്ഥ ശിശു തുള്ളിച്ചാടുന്നതുമുതല്‍ ഈസമൃദ്ധി കാണാനാവും. കാനായിലെ കല്യാണവിരുന്നാകട്ടെ, ലാസറിന്റെ ഭവനമാകട്ടെ, സക്കേവൂസിന്റെ വീടാകട്ടെ - എല്ലാം യേശുവിന്റെ സാന്നിധ്യത്താല്‍ സമൃദ്ധിനുകര്‍ന്നവരാണ്‌. അപ്പോഴും നാം തിരിച്ചറിയേണ്ടത്‌ നമ്മുടെ ആഘോഷങ്ങളില്‍ ക്രിസ്തുവുണ്ടോ എന്നതാണ്‌. ഒരിക്കല്‍ യൂറോപ്പിലെ പള്ളിയില്‍ ക്രിസ്മസ്‌ ആഘോഷം നടന്നു.

പുല്‍ക്കൂട്ടിലെ ഉണ്ണിയേശുവിനെ കണ്ട്‌ വളരെ സന്തോഷത്തോടെ ഒരു നീഗ്രോ ബാലന്‍ യേശുവിനു ഒരു ഉമ്മകൊടുക്കാന്‍ കുമ്പിട്ടു. വര്‍ണ്ണ വിവേചനമുള്ള പള്ളിയായതിനാല്‍ അവിടെയുണ്ടായിരുന്ന വെള്ളക്കാര്‍ കുട്ടിയെ

പിടിച്ച്‌ പള്ളിക്ക്‌ പുറത്താക്കി. ദുഃഖത്തോടെ കരഞ്ഞു കൊണ്ടിരുന്ന ആ ബാലന്‌ ഉണ്ണിയേശു പ്രത്യക്ഷപ്പെട്ട പറഞ്ഞു: “കരയാതെ കുഞ്ഞേ, അവര്‍ നിന്നെ പുറത്താക്കും മുമ്പേ എന്നെ പുറത്താക്കി”. ഓര്‍ക്കുക - യേശുവിനെ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഒരാഘോഷവും യേശു അനുഭവത്തില്‍ നമ്മെവളര്‍ത്തില്ല - ജീവന്റെ സമൃദ്ധി ലഭിക്കില്ല.

ഹേറോദേസിന്‌ കാണാന്‍ സാധിക്കാത്ത, ആട്ടിടയന്മാര്‍ക്കും ജ്ഞാനികള്‍ക്കും കാണാന്‍ സാധിച്ച ഉണ്ണിയേശുവിനെ നമുക്കിന്ന്‌ കാണാന്‍ സാധിക്കുന്നുണ്ടോ? അവിടുത്തെ അന്വഷിക്കുന്നവര്‍ വിശക്കുന്നവരുടെ, ദാഹിക്കുന്നവരുടെ, വസ്ത്രമില്ലാത്തവരുടെ, പരദേശിയുടെ, രോഗിയുടെ, കാരാഗ്രഹവാസരുടെ അടുക്കല്‍ അന്വോഷിക്കുക. ഈ ഏറ്റം

എളിയ സഹോദരരില്‍ ഒരുവനെ നിങ്ങള്‍ സഹായിച്ചിട്ടു ണ്ടെങ്കില്‍ അത്‌ യേശുവിന്‌ ചെയ്തുകൊടുത്തതാണ്‌ (മത്താ 25:40). ഈ മനോഭാവത്തോടെയുള്ള പരസ്‌നേഹപ്രവൃത്തികളാകട്ടെ ഉണ്ണിയേശുവിനുള്ള നമ്മുടെ സമ്മാനം. കാരണം അവിടുന്ന്‌ സ്വയം ദാനം ചെയ്തവനാണ്‌. നമുക്കും ഈ സ്വയം ദാനം ആഘോഷമാക്കി മാറ്റാനായാല്‍ ഈശോ നമ്മുടെ മനസ്സുകളില്‍ ജനിക്കും.


യേശു എന്റെ മനസില്‍ ജനിക്കണമെങ്കിൽ ഈശോ്ക്കു വാസയോഗ്യമായ പുല്‍ക്കൂടുകളായി നമ്മുടെ മനസുകള്‍ നന്മ കൊണ്ടു നിറയ്ക്കണം, സ്നേഹത്തിന്റെ സ്രോതസ്സായി മാറണം. കപടതയും വഞ്ചനയും വൈരാഗ്യവും വിദ്വഷവും പകയും അഹന്തതയും പാടേ ഉപേക്ഷിക്കണം. ചുരുക്കിപറഞ്ഞാല്‍ സ്വന്തം ഇഷ്ടങ്ങള്‍ക്കു മരിച്ച്‌

ദൈവത്തിന്റെ ഇഷ്ടത്തിനുവേണ്ടി ജീവിക്കാന്‍ ത യ്യാറാകണം. അപ്പോള്‍ ദൈവപുര്രന്‍ - ഇമ്മാനുവല്‍ -- നമ്മില്‍ ജനിക്കും. അതായത്‌ സ്വന്തം താല്‍പര്യങ്ങളെ മാറ്റിവച്ചു കുടുംബത്തിനുവേണ്ടി, ജീവിത പങ്കാളിക്കു

വേണ്ടി, മക്കള്‍ക്കുവേണ്ടി, മാതാപിതാക്കള്‍ക്കു വേണ്ടി, സര്‍വ്വോപരി ദൈവത്തിനുവേണ്ടി ജീവിക്കാന്‍ തയ്യാറാകുമ്പോള്‍ - സത്യത്തിനും നീതിക്കും സാക്ഷ്യം വഹിക്കാന്‍, തിന്മയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത

നിലപാടെടുക്കാന്‍, അപരന്റെ വളര്‍ച്ചയ്ക്ക്‌ വളമായി മാറാന്‍, കത്തുന്ന മെഴുകുതിരിയുടെ ദൌത്യം ഏറ്റെടുക്കാന്‍ തയ്യാറാകുമ്പോള്‍ നമ്മില്‍ ഈശോ ജനിക്കും. വ്യക്തിബന്ധങ്ങളെ ശിഥിലമാക്കുന്ന വിദ്വേഷത്തിന്റെയും

പകയുടെയും വിഘടനത്തിന്റെയും മതിലുകളെ തകര്‍ത്ത്‌ നിഷകളങ്ക സ്നേഹത്തിന്‌ ഉടമകളാകുമ്പോള്‍, നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ വക്താക്കളാകുമ്പോള്‍ നമ്മില്‍ ഈശോ ജനിക്കും.


പ്രശസ്ത സുവിശേഷ പ്രഭാഷകനായ ഗ്രഹാം സ്റ്റെയിന്‍ യേശുവിന്റെ മനുഷ്യാവതരത്തിനുദാഹരണമായി ഒരു കഥ പറഞ്ഞു. വ്യത്യസ്തങ്ങളായ അഞ്ഞുറു ഉറുമ്പുകളെ വളര്‍ത്തിയ ഒരു മനുഷ്യന്‍, മക്കളെപ്പോലെ അവയെ സ്‌നേഹിച്ച്‌ പരിപാലിച്ചു. ഒരു ദിവ സം അയാള്‍ യാത്ര കഴിഞ്ഞു മടങ്ങിയെത്തു മ്പോള്‍ കാണുന്ന കാഴ്ച ഈ ഉറുമ്പുകള്‍

റോഡു മുറിച്ചു കടക്കാന്‍ വേണ്ടി പറഞ്ഞു: “നിങ്ങള്‍ പോകരുത്‌, റോഡില്‍ കയറിയാല്‍ വാഹനങ്ങള്‍ നിങ്ങളുടെ പുറത്തുകൂടെ കയറും, നിങ്ങള്‍ നശിക്കും”. പാവം ഉറുമ്പുകള്‍ക്ക്‌ ഇത്‌ എങ്ങനെയാ മനസ്സിലാവുക! അവ മുന്നോട്ടു തന്നെ. കൈവച്ചു തടഞ്ഞുനോക്കി. അവ കൈയിലൂടെ കയറി മറുവശത്തേക്കിറങ്ങി. ഒരു ബോര്‍ഡു വച്ച്‌നോക്കി അപകടമാണെന്നറിയിക്കുവാന്‍. ഉറുമ്പുകള്‍ എങ്ങനെയത്‌ മനസിലാക്കും? അവസാനം അയാള്‍ ഒരു തടികഷണം ഉരുട്ടി അവ പോകുന്ന വഴിയില്‍ വച്ചു. ഉറുമ്പുകള്‍ ആ തടികഷ്ണത്തില്‍ കയറി മറുവശത്തിറങ്ങി. അപകടം മുന്നില്‍ നില്‍ക്കുമ്പോള്‍ അയാശ ഇങ്ങനെ ചിന്തിച്ചു: എനിക്കൊരു ഉറുമ്പാകാന്‍ സാധിച്ചിരുന്നെങ്കില്‍......എങ്കില്‍ ഉറുമ്പിന്റെ ഭാഷയില്‍ അവയോടു സംസാരിച്ച്‌ അപകടം മനസ്സിലാക്കികൊടുക്കാമായിരുന്നു. പിതാവായ ദൈവം ചെയ്‌തതും ഇതു തന്നെയാണ്‌. പൂര്‍വപിതാക്കന്മാരിലുടെയും ഗോത്ര പിതാക്കന്മാരിലൂടെയും ഒരു ജനതയെ രൂപപ്പെടുത്തി. ന്യായാധിപന്മാരിലൂടെയും പ്രവാചകന്മാരിലൂടെയും അവര്‍ക്ക്‌ ശരിയായ മാര്‍ഗ്ഗം കാണിച്ചുകൊടുത്തു. പക്ഷേ, അവര്‍ പലപ്പോഴും വഴിതെറ്റിയാണ്‌ ചരിച്ചത്‌. ശരിയായ വഴി പഠിപ്പിക്കാന്‍ വിണ്ടും വിണ്ടും പ്രവാചകന്മാരെ അയച്ചെങ്കിലും എല്ലാം നിഷ്ഫലമായി. വിപ്രാവസം തുടങ്ങി പല ശിക്ഷകളും കൊടുത്തിട്ടും അവര്‍ പഠിച്ചില്ല. അവസാനം പിതാവ്‌ തന്റെ പുര്തനെ തന്നെ അവരുടെ അടുക്കലേക്ക്‌ അയയ്ക്കുവാന്‍ തീരുമാനിച്ചു. അവരുടെ ഭാഷയില്‍ സംസാരിച്ച്‌ ദൈവസ്നേഹം കാണിച്ചുകൊടുക്കാന്‍. പാപമൊഴികെ മറ്റെല്ലാകാര്യങ്ങളിലും മനുഷ്യനുസമനായി അവിടുന്ന്‌ ജീവിച്ചു. ഇതാണ്‌ യേശുവിന്റെ മനുഷ്്യാവതാരം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്‌. ക്രിസ്മസ്‌ ഒരു സംഭവമല്ല, ഒരു അനുഭവമാണ്‌. ഡിസംബര്‍ 25 ന മാത്രം ഒതുക്കേണ്ട ഒരു ആഘോഷമല്ല, മറിച്ച്‌ വര്‍ഷത്തിലെ 365 ദിവസം നിലനില്‍ക്കുന്ന ഒരനുഭവമായി മാറണം. അതിനു നമ്മുടെ ഹൃദയത്തില്‍ ഈശോ ജനിക്കണം. സ്നേഹം മാത്രമായിരിക്കട്ടെ നമ്മുടെ മുഖമുദ്ര. പരസ്പരം സ്നേഹിച്ചുകൊണ്ടു ജീവിക്കുന്ന യേശു സാക്ഷികളായി മാറാം. അതിനു പുല്‍ക്കൂട്ടില്‍ ജാതനായ യേശു നമ്മെ അനുഗ്രഹിക്കട്ടെ.


സ്നേഹത്തോടെ,

ജോസച്ചന്‍

Comments


bottom of page