മാർച്ച് 26 യോഹ 12:1-11
- Editor
- Mar 26, 2018
- 1 min read

യേശു ഏറ്റവും അധികം സ്‌നേഹിച്ചിരുന്ന ബഥാനിയായിലെ ലാസറിൻ്റെ കുടുംബത്തിലേക്കുള്ള അവൻ്റെ അവസാനത്തെ സന്നർശനമാണ് ഇന്നത്തെ സുവിശേഷത്തിൻ്റെ പശ്ചാത്തലം. പീഡാസഹനവും, മരണവും പുനരുദ്ധാനവും വഴി പൂർത്തിയാക്കപ്പെടേണ്ട ദൈവേഷ്ടത്തിൻ്റെ നിവർത്തികരണത്തിനായ് ജെറുസലേമിലേക്കു നടന്നടുക്കുന്ന യേശുവിന് ഈ സന്നർസനത്തിൻ്റെ ലക്ഷ്യം ബഥാനിയായിലെ കുടുംബത്തോട് അന്ത്യയാത്ര പറയുക എന്നതാണ്.
സമാഗതമാകുന്ന വേർപാടിൻ്റെ വേദന ഉള്ളിലൊതുക്കുമ്പോഴും താൻ അവരിൽ നിന്നും യാത്ര പറയാൻ പോകുകയാന്നെന്നു അവൻ വെളിപ്പെടുത്തിയില്ല. അപ്പോഴതാ ഒരു മൃതസംസ്‌കാരശുശ്രുഷയെ അനുസ്മരിപ്പിക്കുമാറ് ലാസറിൻ്റെ സഹോദരിയായ മേരി ഒരു വെൺകൽഭരണിനിറയെ സുഗദ്ധദ്രവ്യവുമായി വന്ന് അവനെ ലേപനം ചെയ്‌തു. വെളിപ്പെടുത്തപ്പെട്ടിരുന്നിലെങ്കിലും സമാഗതമാകുന്ന തൻ്റെ ഗുരുവിൻ്റെ വേർപാടിനെ അവൾ മുൻകൂട്ടി ഗ്രഹിച്ചറിഞ്ഞു.
അതായിത്, യഥാർത്ഥസ്നേഹമുള്ളിടത്തു ആശയവിനിമയത്തിൻ്റെ ആവശ്യം ഇല്ല. കാരണം സ്നേഹം അവബോധജന്യമാണ് (intuitive), പ്രവചനപരമാണ് (prophetic). തൈലത്തിൻ്റെ സാമ്പത്തികമൂല്യം കണക്കാക്കിയ യൂദാസിനെപോലെ, ബുദ്ധിയുടെ കണക്കുകൂട്ടലുകൾക്കു ചിലപ്പോൾ സ്നേഹത്തിൻ്റെ പ്രവർത്തികൾ യുക്തിസഹമല്ലാത്തതായ് തോന്നാം.
യൂദാസ് ബുദ്ധിയുടെ യുക്തിയിൽ കാര്യങ്ങൾ കണക്കുകൂട്ടിയപ്പോൾ, മേരി ഹൃദയത്തിൻ്റെ ഭാഷയെ പിന്തുടർന്നു. ബുദ്ധിയുടെ യുക്തിക്കു കുരിശ് ഒരു ഭോഷത്തമായി തോന്നാം, പക്‌ഷേ ഹൃദയത്തിൻ്റെ ഭാഷശ്രവിക്കുന്നവർക്ക് കുരിശ് രക്ഷയുടെ അടയാളമാണ്. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS
Comments