1. ഞാനാണ് വലിയവന്‍, ഞാനാണ് അിറവുളളവന്‍, ഞാനാണ് നല്ലവന്‍ - ഞാനെന്ന ഭാവം ഉപേക്ഷിക്കുക.
2. അര്‍ത്ഥമില്ലാതെ, ദൂഷ്യവശങ്ങളെ ചിന്തിക്കാതെ സംസാരിക്കുന്ന ശീലം ഉപേക്ഷിക്കുക.
3. ഏതു വിഷയമായാലും, പ്രശ്നങ്ങളായാലും നല്ല രീതിയില്‍ കൈകാര്യം ചെയ്യുവാന്‍ ശ്രമിക്കുക.
4. എപ്പോഴും എല്ലാവരോടും സഹകരണ മനോഭാവം വളര്‍ത്തിയെടുക്കുക.
5. വ്യക്തികളുടെ കുറവുകളിലേക്കു നോക്കാതെ നന്മയെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുക.
6. പ്രതികൂല സാഹചര്യങ്ങളുണ്ടാകുമ്പോള്‍ പ്രശ്നങ്ങളിലേക്കു നോക്കാതെ ദൈവത്തിലാശ്രയിക്കുക.
7. എല്ലാ കാര്യങ്ങളിലും ക്രിയാത്മകമായ മനോഭാവം വളര്‍ത്തുക.
8. ചില സമയങ്ങളില്‍ ചില ദു:ഖകരമായ കാര്യങ്ങള്‍ സഹിക്കുകതന്നെ വേണം എന്നോര്‍ക്കുക.
9. താന്‍ പറയുന്നതും ചെയ്യുന്നതും ശരി എന്ന് തര്‍ക്കിക്കാതിരിക്കുക- സങ്കുചിത മനസ്സിനെ ഉപേക്ഷിക്കുക.
10. സത്യം ഏത്, നുണ ഏത് എന്ന് അറിയാതെ ഇവിടെ കേട്ടത് അവിടെ പറയുന്നതും അവിടെ കേട്ടത് ഇവിടെ വന്ന് പറയുന്നതുമായ ശീലം ഉപേക്ഷിക്കുക.
11. അത്യാഗ്രഹം ഉപേക്ഷിക്കുക.
12. അസൂയാ മനോഭാവം ഉപേക്ഷിക്കുക.
13. ആരോടായാലും ഏതു വിശയമായാലും അവര്‍ക്ക് അതിന്‍റെ ആവശ്യമുണ്ടോ ഇല്ലയോ എന്ന് അിറയാതെ അവതരിപ്പിക്കരുത്.
14. കേള്‍ക്കുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കരുത്.
15. ആവശ്യമില്ലാതെ, ചെറിയ ചെറിയ കാര്യങ്ങള്‍ വലുതാക്കാന്‍ ശ്രമിക്കരുത്.
16. പിടിവാശി ഉപേക്ഷിക്കുക.
17. മറ്റുളളവരുടെ വാക്കുകളും പ്രവൃത്തികളും വിശദമായി അറിയാതെ അനാവശ്യമായി തെറ്റിദ്ധരിക്കരുത്.
18. മര്യാദയോടു പെരുമാറാന്‍ ശീലിക്കുക.
19. സംസാരിക്കുമ്പോള്‍ നല്ലവാക്കുകള്‍ ഉപയോഗിക്കുക.
20. അല്പംപോലും സംസാരിക്കുവാന്‍ നേരമില്ലെന്ന മനോഭാവം മാറ്റുക.
21. എല്ലാവരോടും ചിരിച്ച മുഖത്തോടെ പെരുമാറുക.
22. മുന്‍ദേഷ്യം ഉപേക്ഷിക്കുക.
23. മറ്റുളളവരോട് നല്ല അടക്കത്തോടും ചിട്ടയോടും കൂടി വിനയത്തോടെ പെരുമാറുക.
24. മനസ്സു തുറന്നു സംസാരിക്കുവാന്‍ ശീലിക്കുക.
25. മറ്റുളളവര്‍ നിങ്ങളോടു എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതു പോലെ അവരോടു പെരുമാറുക.