top of page
  • സുനിൽ ഡി.ജെ.

വിശ്വസ സംരക്ഷകനായ വല്യച്ചൻ


വിശ്വാസം സംരക്ഷിക്കുവാന്‍ കര്‍ക്കശമായ നിലപാട്‌ എടുത്തിരുന്ന വ്യക്തിത്വമായിരുന്നു മോണ്‍. മാനുവല്‍ അന്‍പുടയാന്‍. രണ്ട്‌ കണ്ണും കാണാതിരുന്നിട്ടും ഉള്‍ക്കണ്ണുകള്‍കൊണ്ട്‌ ഇട വക ജനത്തെ അറിയുകയും നയിക്കുകയും ചെയ്ത കാലം. ശബ്ദം കേട്ടാല്‍ പേര്‍ പറഞ്ഞ്‌ വിളിക്കുന്ന ശീലം. നല്ല ഒരു കൗൺസിലറും, നല്ല ഒരു കുമ്പസാരകനും കൂടെയായ വൈദീകന്‍. ഞങ്ങളുടെ സ്ഥിരം കുമ്പസാരക്കാരന്‍ അച്ചനായിരുന്നു. ഒരുനാള്‍ അച്ചന്റെ അടുക്കല്‍ ഞാന്‍ കുമ്പസാരിക്കാന്‍പോയി. ഞാന്‍ പറഞ്ഞ പാപങ്ങള്‍ കേട്ടതിന്‌ ശേഷം എനിക്ക്‌ ആവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കി. തുടര്‍ന്ന്‌ മൗനമായിരിക്കുന്ന അച്ചനെയാണ്‌ കാണുവാന്‍ സാധിച്ചത്‌. അപ്പോള്‍ എൻ്റെ മനസ്സ്‌ പറഞ്ഞു അച്ചന്‍ ഉറങ്ങുകയാണ്‌. അച്ചനെ ഉണര്‍ത്തണ്ട പതുക്കെ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ്‌ പോകാം അച്ചന്‍ ഉറങ്ങട്ടെ. ഞാന്‍ പതുക്കെ എഴുന്നേറ്റ്‌ ശബ്ദമുണ്ടാക്കാതെ നടന്ന്‌ മേടയുടെ മുന്‍വശത്തെ കതകിനരികില്‍ എത്തി. അവിടെ എൻ്റെ കാല്‍ ഒന്നു തട്ടി ചെറിയ ശബ്ദമുണ്ടായി. ഉടന്‍ പുറകെനിന്ന്‌ ഒരു വിളിയാണ്‌ കേട്ടത്‌. കാട്ട്കന്നാലി തിരികെ നടന്ന്‌ അച്ചന്റെ അടുത്തെത്തി മുട്ടുകുത്തി. അച്ചന്‍ ഉറങ്ങുക യായിരുന്നില്ല, ധ്യാനി ക്കുകയായിരുന്നു എന്ന്‌ അപ്പോഴാണ്‌ എനിക്ക്‌ മനസ്സിലായത്‌. ശാസന രൂപേണ ഉപദേശിച്ച്‌, പാപമോചനം നല്‍കി, ആശീര്‍വദിച്ച്‌ വിടുന്ന വൈദീകനെ എനിക്കന്ന്‌ അനുഭവിക്കുവാന്‍ സാധിച്ചു.

എൻ്റെ കൗമാരകാലം പ്രഭാത ദിവ്യബലിക്ക്‌ വരുന്ന ദിവസങ്ങളില്‍ അച്ചനെ സഹായിക്കു വാനുള്ള അവസരം ലഭിച്ചിരുന്നു. ദിവ്യബലി അര്‍പ്പിക്കുക ഞങ്ങള്‍ കൊച്ചച്ചനെന്ന്‌ വിളിച്ചി രുന്ന ജി.എഫ്‌.സേവ്യര്‍ അച്ചനായിരുന്നു. പ്രഭാത ദിനചര്യകള്‍ കഴിഞ്ഞ്‌ ദിവ്യബലിക്കായി തയ്യാറായിരിക്കുന്ന വലിയച്ചനെ ചില ദിവസങ്ങളില്‍ എടുത്തുകൊണ്ട്‌ അള്‍ത്താരയില്‍ ഇരുത്തുവാനുള്ള ഭാഗ്യം എനിക്കും ലഭിച്ചിട്ടുണ്ട്‌. അതില്‍ ഒരുനാള്‍ ഞാന്‍ കസേരയുടെ ഒരുവശത്തും മറ്റൊരാള്‍ മറുവശത്തും അച്ചനിരിക്കുന്ന കസേരയുമായി മേടയുടെ പടികളിറങ്ങി മുറ്റത്തെത്തി ഭാരംകൊണ്ട്‌ എൻ്റെ കൈകള്‍ തളര്‍ന്നു. കസേരയോടെ പുറകോട്ട മിറഞ്ഞ്‌ അച്ചന്‍ നിലത്ത്‌വീണ്‌ തല മേടയുടെ തറയില്‍ തട്ടി, ഉടന്‍ നിവര്‍ത്തി ഇരുത്തി അച്ചന്‍ കൈകള്‍ കൊണ്ട്‌ തല തടവി നോക്കിയതിന്‌ ശേഷം ശാന്തനായിപറഞ്ഞു. മുറിയില്‍ മേശപ്പുറത്ത്‌ ഇരിക്കുന്ന മരുന്ന്എടുത്ത്‌ കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. മുറിവില്‍ മരുന്ന്‌ പുരട്ടി എന്നെ ആശ്വസിപ്പിച്ച്‌ ശാന്തനായി ദിവ്യബലിക്കായി പള്ളിയില്‍ എത്തി.

ഈ രണ്ട്‌ അനുഭവങ്ങളിലൂടെ അച്ചന്‍ പകര്‍ന്നുതന്നത്‌ വിലമതിക്കാനാവാത്ത സത്യങ്ങളാണ്‌. ഒന്ന്‌ വിശ്വാസത്തിന്‌ വേണ്ടിയും വിശ്വാ സം സംരക്ഷിക്കുവാനും ഒരു വിട്ടുവീഴ്ചയും

ഇല്ലാത്ത, ശാസിച്ച്‌ തിരുത്തുന്ന വൈദീകന്‍. ഇതിന്‌ സമാനമായ ഒത്തിരിയേറെ അനുഭവങ്ങള്‍ ഉള്ളവരാണ്‌ വാളാത്താങ്കര പ്രദേശത്തെ നാനാജാതി മതസ്തര്‍. രോഗികള്‍ക്ക്‌ മരുന്നായും, വേദനിക്കുന്ന ഹൃദയങ്ങള്‍ക്ക്‌ ആശ്വാസമായും, ഭവനരഹിതര്‍ക്ക്‌ ഭവനമായും, പാവപ്പെട്ടവര്‍ക്ക്‌ ചെറുപുഷ്പ മിച്ച നിക്ഷേപമായും കിലോമീറ്ററുകളോളം നടന്ന്‌ വന്ന്‌ കുര്‍ബാനയ്ക്ക്‌ കൂടുന്നവര്‍ക്ക്‌ ദൈവാലയമായും, നല്ല ഉപദേശകനായും, പഠിക്കുന്ന കുട്ടികള്‍ക്ക്‌ സഹായകനുമായിരുന്നു വലിയച്ചന്‍. ഈ വിശ്വാസത്തില്‍ വളര്‍ത്തിയ ഒരു പ്രദേശമാണ്‌ വ്ളാത്താങ്കര. നമുക്കും അച്ചന്റെ പാതപിന്‍തുടര്‍ന്ന്‌ വിശ്വാസ സംരക്ഷണത്തിനായി ജീവിക്കാം. നമുക്കായി അച്ചനെന്നും സ്വര്‍ക്ഷത്തിലിരുന്ന്‌ ത്രിയേകദൈ വത്തോട്‌ പ്രാര്‍ത്ഥിക്കുകയും കന്യാകാവ്‌ പുരയിടത്തില്‍ ദര്‍ശനം നല്‍കിയ വ്ളാത്താങ്കര അമ്മയോട്‌ നിരന്തരം മദ്ധ്യസ്ഥം യാചിക്കുന്നു എന്ന്‌ നമുക്ക്‌ വിശ്വസിക്കാം.

43 views0 comments

Recent Posts

See All
bottom of page