top of page

വിശ്വാസപ്രമാണം


സർവ്വശക്തനായ പിതാവും

ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തിൽ

ഞാൻ വിശ്വസിക്കുന്നു.

അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും വിശ്വസിക്കുന്നു.

ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി

കന്യകാമറിയത്തിൽനിന്നു പിറന്നു പന്തിയോസ് പീലാത്തോസിന്റെ കാലത്ത്

പീഠകൾ സഹിച്ച് കുരിശിൽ തറയ്ക്കപ്പെട്ടു മരിച്ചു അടക്കപ്പെട്ടു പാതാളങ്ങളിൽ ഇറങ്ങി മരിച്ചവരുടെ ഇടയിൽനിന്ന് മൂന്നാംനാൾ ഉയിർത്തു; സ്വർഗ്ഗത്തിലേയ്ക്ക് എഴുന്നെള്ളി സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു.

അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും

വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു.

പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു.

വിശുദ്ധ കത്തോലിക്കാ സഭയിലും പുണ്യവാൻമാരുടെ ഐക്യത്തിലും

പാപങ്ങളുടെ മോചനത്തിലും ശരീരത്തിന്റെ ഉയിർപ്പിലും

നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു

 

ആമ്മേൻ.


bottom of page