top of page

മഹിമയുടെ ദിവ്യരഹസ്യങ്ങള്‍
(ഞായര്‍, ബുധന്‍ എന്നീ ദിവസങ്ങളിലും ഉയര്‍പ്പു മുതല്‍ ആഗമനകാലം വരെയുള്ള എല്ലാ ഞായറാഴ്‌ചകളിലും ചൊല്ലുന്നു)


1. നമ്മുടെ കര്‍ത്താവീശോ മിശിഹാ പീഢ സഹിച്ച്‌ മരിച്ചതിന്‍രെ മൂന്നാം നാള്‍ ജയസന്തോഷങ്ങളോടെ ഉയര്‍ത്തെഴുന്നള്ളി എന്ന്‌ ധ്യാനിക്കുക. 
1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....

2. നമ്മുടെ കര്‍ത്താവീശോ മിശിഹാ തന്റെ ഉയര്‍പ്പിന്റെ നാല്‍പ്പതാം നാള്‍ അത്ഭുതകരമായമഹിമയോടും ജയത്തോടും കൂടി തന്റെ ദിവ്യമാതാവും ശിഷ്യരും കണ്ടുകൊണ്ട്‌ നില്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗാരോഹണം ചെയ്‌തു എന്ന്‌ ധ്യാനിക്കുക. 
1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....

3. നമ്മുടെ കര്‍ത്താവീശോമിശിഹാ പിതാവായ ദൈവത്തിന്റെ വലതുഭാഗത്തെഴുന്നള്ളിയിരിക്കുമ്പോള്‍ സെഹിയോന്‍ ഊട്ടുശാലയില്‍ ധ്യാനിച്ചിരുന്ന കന്യാകാമാതാവിന്റെ മേലും ശ്ലീഹന്മാരുടെ മേലും പരിശുദ്ധാത്മാവിനെ അയച്ചു എന്ന്‌ ധ്യാനിക്കുക.
1സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....

4. നമ്മുടെ കര്‍ത്താവീശോ മിശിഹാ ഉയര്‍ത്തെഴുന്നള്ളി കുറെക്കാലം കഴിഞ്ഞപ്പോള്‍ കന്യാകാമാതാവ്‌ ഈ ലോകത്തു നിന്ന്‌ മാലാഖാമാരാല്‍ സ്വര്‍ഗ്ഗത്തിലേക്ക്‌ കരേറ്റപ്പെട്ടുവെന്ന്‌ ധ്യാനിക്കുക. 
1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....

5. പരിശുദ്ധ ദൈവമാതാവ്‌ പരലോകത്തില്‍ കരേറിയ ഉടനെ തന്റെ ദിവ്യകുമാരനാല്‍ സ്വര്‍ഗ്ഗത്തിന്റേയും ഭൂമിയുടേയും രാജ്ഞിയായി മുടിധരിപ്പിക്കപ്പെട്ടു എന്ന്‌ ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....


bottom of page