Marian Pilgrim Centre - Vlathankara
Diocese of Neyyattinkara
“ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീര്‍ത്തിക്കും"
പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങള്‍
(വ്യാഴാഴ്ചകളില്‍ ചൊല്ലുന്നു)
1. നമ്മുടെകര്ത്താവീശോ മിശിഹാ ജോര്‍ദ്ദാനില്‍ വെച്ച് യോഹന്നാനില്‍ നിന്ന് സ്നാനം സ്വീകരിച്ചപ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ട് അരൂപിയില്‍ നിറഞ്ഞ് ദൈവപിതാവില്‍ നിന്ന് സാക്ഷ്യം ലഭിച്ചതിനെയോര്‍ത്ത് ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....
2. നമ്മുടെ കര്‍ത്താവീശോ മിശിഹാ കാനായില്‍ വെച്ച് പരിശുദ്ധ കന്യാകാമറിയത്തിന്റെ മധ്യസ്ഥതായാല്‍ വെള്ളം വീഞ്ഞാക്കി തന്റെ മഹത്വം വെളിപ്പെടുത്തിയതിനെയോര്‍ത്ത് ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....
3. നമ്മുടെ കര്‍ത്താവീശോ മിശിഹാ തന്റെ പരസ്യ ജീവിത കാലത്ത് ദൈവരാജ്യാഗമനം പ്രഖ്യാപിച്ചുകൊണ്ടും അനുപതപിച്ച് സുവിശേത്തില്‍ വിശ്വസിക്കുവാന്‍ ആഹ്വാനം ചെയ്തു കൊണ്ടും ദൗത്യം വെളിപ്പെടുത്തിയതിനെയോര്‍ത്ത് ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....
4. നമ്മുടെ കര്‍ത്താവീശോ മിശിഹാ താബോര്‍ മലയില്‍ വെച്ച്, രൂപാന്തരീകരണത്തിലൂടെ തന്റെ ദൈവത്വം ശിഷ്യന്മാര്ക്ക് വെളിപ്പെടുത്തിയതിനയോര്ത്ത് ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....
5. നമ്മുടെ കര്‍ത്താവീശോ മിശിഹാ അന്ത്യ അത്താഴ സമയത്ത് നമ്മോടുള്ള അവിടുത്തെ സ്നേഹത്തെപ്രതി എന്നും നമ്മോടൊത്തായിരിക്കുവാന്‍ വി.കുര്‍ബാന സ്ഥാപിച്ചതിനെയോര്ത്ത് ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ.10 നന്മ, 1 ത്രിത്വ, ഓ എന്റെ ഈശോയെ....