top of page

വിശുദ്ധവാര ത്രിസന്ധ്യാജപം

(വലിയബുധനാഴ്ച സായാഹ്നം മുതൽ ഉയിർപ്പ് ഞായറാഴ്ചവരെ ചൊല്ലേണ്ടത്)


മിശിഹാ നമുക്കുവേണ്ടി മരണത്തോളം കീഴ്വഴങ്ങി.
അതേ അവിടുന്നു കുരിശുമരണത്തോളം കീഴ്വഴങ്ങി.
അതിനാൽ സർവ്വേശ്വരൻ അവിടുത്തെ ഉയർത്തി;
എല്ലാ നാമത്തേയുംകാൾ ഉന്നതമായ നാമം അവിടുത്തേക്ക് നൽകി. 
1 സ്വർഗ്ഗ.


സർവ്വേശ്വരാ, ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ മർദ്ദകരുടെ കരങ്ങളിൽ ഏല്പിക്കപ്പെട്ടു കുരിശിലെ പീഡകൾ സഹിച്ചു രക്ഷിച്ച ഈ കുടുംബത്തെ തൃക്കൺപാർക്കണമെ എന്ന് അങ്ങയോടുകൂടി എന്നേക്കും ജീവിച്ചുവാഴുന്ന ഞങ്ങളുടെ കർത്താവ് ഈശോമിശിഹാവഴി അങ്ങയോടു ഞങ്ങളപേക്ഷിക്കുന്നു.

ആമ്മേൻ


bottom of page