യാത്രയ്ക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന


ഞങ്ങളുടെ രക്ഷകനായ ഈശോയേ,അങ്ങയുടെ അനന്തപരിപാലനയെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു.
അങ്ങയിലുള്ള ആഴമായ വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് അവിടുത്തെ അനുഗ്രഹത്തിനായി ഞാനിതാ അങ്ങയുടെ സന്നിധിയില്‍ അണഞ്ഞിരിയ്ക്കുന്നു.കര്‍ത്താവേ,ഞാന്‍ ആരംഭിക്കുന്ന ഈ യാത്രയേയും അതില്‍ എല്ലാ കാര്യങ്ങളേയും അങ്ങയുടെ പ്രത്യേക സംരക്ഷണയ്ക്കും പരിപാലനയ്ക്കുമായി സമര്‍പ്പിക്കുന്നു.ഈശോയേ,അങ്ങയുടെ വലതുകരം നീട്ടി ഞങ്ങളെ (എന്നെ) അനുഗ്രഹിച്ചാലും.അങ്ങയുടെ സാന്നിദ്ധ്യവും സഹായവും ഈ യാത്രയിലുടനീളം ഞങ്ങള്‍ക്ക് (എനിക്ക്) താങ്ങും തണലുമായിരിക്കട്ടെ.യാത്രയിലുണ്ടാകാവുന്ന എല്ലാവിധ ആപത്തുകളിലും അപകടങ്ങളിലും നിന്നു ഞങ്ങളെ
(എന്നെ) കാത്തുക്കൊള്ളണമേ.ഞങ്ങളുടെ അമ്മയായ പരിശുദ്ധ കന്യകാമറിയമേ,വിശുദ്ധ യൌസേപ്പിതാവേ,
ഞങ്ങള്‍ക്കു(എനിക്കു) വേണ്ടി അപേക്ഷിക്കണമേ.ഞങ്ങളെ എന്നെ കാക്കുന്ന കര്‍ത്താവിന്റെ മാലാഖമാരേ
(മാലാഖയേ),ഞങ്ങള്‍ക്ക് (എനിക്ക്) കൂട്ടായിരിയ്ക്കണമേ.നിത്യം പിതാവും പുത്രനും പരിശുദ്ധാല്‍മാവുമായ
സര്‍വ്വേശ്വരാ.

 

ആമ്മേന്‍.