കുടുംബസമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥന


ശാന്തശീലനും ദയാനിധിയുമായ യേശുനാഥാ,സമാധാനമില്ലാത്ത വലയുന്ന ഞങ്ങളുടെ കുടുംബത്തെ അങ്ങേ തൃക്കരങ്ങളില്‍ സമര്‍പ്പിക്കുന്നു.പരിശുദ്ധത്രിത്വത്തിന്റെ ഐക്യവും തിരുകുടുംബത്തിന്റെ സ്നേഹവും നല്‍കി ഞങ്ങളുടെ കുടുംബത്തെ ശാശ്വതമായ സമാധാനത്തിലും ഐക്യത്തിലും അങ്ങയുടെ സ്നേഹത്തിലും നയിക്കണമെന്നും ഞങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് ക്ഷമയെന്ന പുണ്യം തന്ന് പരിശുദ്ധാല്‍മാവിനാല്‍ അനുഗ്രഹിക്കണമെന്നും പ്രാര്‍ത്ഥിക്കുന്നു.