Marian Pilgrim Centre - Vlathankara
Diocese of Neyyattinkara
“ഇപ്പോള് മുതല് സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീര്ത്തിക്കും"
സായാഹ്ന പ്രാര്ത്ഥന
ആദ്യമായി ആത്മശോധന ചെയ്തു പാപത്തെകുറിച്ചു മനസ്തപിച്ചു "മനസ്താപപ്രകരണം" ചൊല്ലുക.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാല്മാവിന്റെയും നാമത്തില് ,ആമ്മേന്.
എന്റെ ദൈവമായ ഈശോ മിശിഹായെ,ഈ ദിവസം അങ്ങ് എനിക്ക് നല്കിയ എല്ലാ അനുഗ്രഹങ്ങള്ക്കും
ഞാന് നന്ദി പറയുകയും അങ്ങയെ ആരാധിക്കുകയും ചെയ്യുന്നു.എന്റെ ഉറക്കവും ഈ രാത്രിയിലെ ഓരോ നിമിഷവും ഞാന് അങ്ങേയ്ക്ക് കാഴ്ച വെയ്ക്കുന്നു.പാപത്തില് നിന്ന് എന്നെ കാത്തു സൂക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു.അങ്ങേ തിരുഹൃദയത്തിലും എന്റെ അമ്മയായ കന്യകാമറിയത്തിന്റെ സംരക്ഷണയിലും ഞാന്
വസിക്കട്ടെ.അങ്ങേ പരിശുദ്ധ മാലാഖാമാര് എന്നെ സഹായിക്കുകയും സമാധാനത്തോടെ സൂക്ഷിക്കുകയും ചെയ്യട്ടെ.അങ്ങേ അനുഗ്രഹം എന്റെമേല് ഉണ്ടാകുമാറാകട്ടെ.എന്നെ കാക്കുന്ന മാലാഖയേ,ദൈവത്തിന്റെ കൃപയാല് അങ്ങേക്ക് എല്പ്പിച്ചിരിയ്ക്കുന്ന എന്നെ ഈ രാത്രിയിലും കാത്തു സൂക്ഷിക്കണമേ.ആമ്മേന്.
ഈശോ മറിയം ഔസേപ്പേ,എന്റെ ആത്മാവിനേയും ഹൃദയത്തെയും നിങ്ങള്ക്ക് ഞാന് കാഴ്ചവെയ്ക്കുന്നു.
ഒരുക്കമില്ലാതെ പെട്ടെന്നുള്ള മരണത്തില് നിന്ന് എന്നെ കാത്തുരക്ഷിക്കണമേ.
ആമ്മേന്