Marian Pilgrim Centre - Vlathankara
Diocese of Neyyattinkara
“ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീര്‍ത്തിക്കും"
കുഞ്ഞുങ്ങളെ ലഭിക്കുവാന്‍ ദമ്പതികളുടെ പ്രാര്‍ത്ഥന
(1സാമുവേല്‍ 1-11 സൈന്യങ്ങളുടെ കര്‍ത്താവേ,ഈ ദാസിയുടെ സങ്കടം കണ്ട് അങ്ങ് എന്നെ
അനുസ്മരിക്കണമേ!അങ്ങയുടെ ദാസിയെ വിസ്മരിക്കരുത്!എനിക്കൊരു പുത്രനെ നല്‍കിയാല്‍ അവന്‍റെ ജീവിതകാലം മുഴുവന്‍ അവനെ ഞാന്‍ അങ്ങേയ്ക്ക് പ്രതിഷ്ഠിക്കും.)
പിതാവിന്റെയും + പുത്രന്റെയും പരിശുദ്ധാല്‍മാവിന്റെയും നാമത്തില്‍ ആമ്മേന്‍.
സ്നേഹപിതാവായ ദൈവമേ,ഞങ്ങളെ ദാമ്പത്യജിവിതത്തില്‍ പ്രവേശിപ്പിച്ച അങ്ങയോടു ഞങ്ങള്‍ നന്ദി പറയുന്നു.ഞങ്ങളുടെ അഭിലാഷങ്ങളും ആഗ്രഹങ്ങളും നന്നായി അറിയുന്ന കര്‍ത്താവേ,അങ്ങേയ്ക്ക് ഇഷ്ടമാണെങ്കില്‍ ഞങ്ങള്‍ക്ക് ഒരു കുഞ്ഞിനെ നല്‍കി അനുഗ്രഹിക്കണമേ.പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും നാഥനായ അങ്ങ്,ഞങ്ങളുടെ കുറ്റങ്ങളും പാപങ്ങളും പൊറുത്ത് ഞങ്ങളെ ആശിര്‍വദിക്കണമേ.നിര്‍മ്മലകന്യകയായിരുന്ന മറിയത്തെ അത്ഭുതകരമാംവിധം മാതാവാക്കി ഉയര്‍ത്തിയ ദൈവമേ,അബ്രാഹത്തെയും സാറായെയും വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കളാക്കിയ പിതാവേ,അങ്ങേയ്ക്കിഷ്ടമാണെങ്കില്‍ ഞങ്ങള്‍ക്കും മാതാപിതാക്കള്‍
ആകുവാനുള്ള അനുഗ്രഹം നല്കണമേ.ഒരു കുഞ്ഞിന്‍റെ നിര്‍മ്മലമായ സാന്നിദ്ധ്യത്താലും സ്നേഹത്താലും ഞങ്ങളുടെ ജീവിതത്തെ ധന്യമാക്കണമേ.അങ്ങനെ അങ്ങയുടെ സ്നേഹാമൃതം ഈ ലോകത്തില്‍ അനുഭവിച്ചു ധന്യരാകുവാന്‍ ഞങ്ങളെ അനുവദിക്കുകയും ചെയ്യണമേ.
ആമ്മേന്‍