Marian Pilgrim Centre - Vlathankara
Diocese of Neyyattinkara
“ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീര്‍ത്തിക്കും"
കൊറോണ വൈറസ് ബാധയില്‍ നിന്ന്
സംരക്ഷണത്തിനായുള്ള പ്രാര്‍ത്ഥന
രോഗികളെ സുഖപ്പെടുത്തുകയും ദുഃഖിതരെ ആശ്വധസിപ്പിക്കുകയും ചെയ്യുന്ന കര്‍ത്താവേ, കൊറോണ വൈറസ്മൂലം രോഗബാധിതരായിക്കഴിയുന്ന ഞങ്ങളുടെ സഹോദരങ്ങളെ തിരുമുമ്പില്‍ സമര്‍പ്പിക്കുന്നു. അവരെ ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ബന്ധുമിത്രാദികള്‍ എന്നിവരെയെല്ലാം രോഗബാധയില്‍നിന്നു സംരക്ഷിക്കുകയും കാത്തുകൊള്ളുകയും ചെയ്യണമേ. രോഗികളോട് ശുശ്രൂഷാ മനോഭാവത്തോടെയും ആത്മധൈര്യത്തോടെയും പെരുമാറുവാനുള്ള കൃപ അവര്‍ക്ക് നല്കണമെ. കൊറോണ വൈറസിനെ പ്രതിരോധിക്കുവാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുവാന്‍ രാഷ്ട്രത്തലവന്മാരെയും ഭരണാധികാരികളെയും ഡോക്ടര്‍മാരെയും അങ്ങ് സഹായിക്കണമേ.
"മരണത്തിന്‍റെ നിഴല്‍വീണ താഴ്വരയിലൂടെയാണ് ഞാന്‍ നടക്കുന്നതെങ്കിലും അവിടന്ന് കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല" (സങ്കീ 23:4) എന്ന് ഉദ്ഘോഷിച്ച സങ്കീര്‍ത്തകനോടു ചേര്‍ന്ന് ഉറച്ച വിശ്വാസത്തോടും പ്രത്യാശയോടും കൂടെ ഞങ്ങളും അങ്ങയിലാശ്രയിക്കുന്നു. നിനിവെ നിവാസികളെപ്പോലെ അനുതാപവും പ്രായശ്ചിത്തവും വഴി ഞങ്ങളും മാനസാന്തരവഴികളിലൂടെ അങ്ങേപ്പക്കലേക്ക് തിരികെവരുന്നു. ഞങ്ങളുടെ എളിയ പ്രാര്‍ത്ഥനകള്‍ സ്വീകരിച്ച് എല്ലാ വിപത്തുകളില്‍ നിന്നും പകര്‍ച്ചവ്യാധികളില്‍ നിന്നും വിശിഷ്യാ, കൊറോണ വൈറസ് ബാധയില്‍ നിന്നും ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും അങ്ങയുടെ അനന്തമായ കാരുണ്യത്താല്‍ സംരക്ഷിക്കണമേ.
ആമ്മേന്‍.
1 സ്വര്‍ഗ്ഗ, 1 നന്മ, 1ത്രിത്വസ്തുതി