top of page

നന്മരണപ്രാര്‍ത്ഥന


ലോകരക്ഷകനായ ഈശോയേ! എന്‍റെ മരണസമയം ഞാന്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു.എന്‍റെ അന്ത്യവേളയില്‍ അനുതാപാധിക്യത്താല്‍ തകര്‍ന്ന ഹൃദയവും മാനസികവും ശാരീരികവുമായ ക്ലേശങ്ങള്‍ സഹിക്കുവാനുള്ള ശക്തിയും പ്രലോഭനങ്ങളില്‍ വിജയവും എനിക്ക് നല്‍കി അരുളണമേ. സുബോധത്തോടുകൂടെ കൂദാശകള്‍ സ്വീകരിച്ച് പിതാവേ! 'അവിടുത്തെ തൃക്കരങ്ങളില്‍ എന്‍റെ ആല്‍മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു,' എന്നു പറഞ്ഞുകൊണ്ട് അന്ത്യശ്വാസം വിടുവാന്‍ എനിക്ക് ഇടയാക്കി അരുളണമേ.പൂങ്കാവനത്തില്‍ വെച്ചു മരണവേദന അനുഭവിച്ച ഈശോയുടെ തിരുഹൃദയമേ,ഇപ്പോള്‍ ആസന്ന മരണമായിരിക്കുന്നവരെ അങ്ങേ തിരുരക്തത്താല്‍ കഴുകി ശുദ്ധീകരിക്കേണമേ.

ഈശോമറിയം യൌസേപ്പേ! എന്‍റെ ആല്‍മാവിനു സദാ കൂട്ടായിരിക്കേണമേ.

 

ആമ്മേന്‍.


bottom of page