top of page
Marian Pilgrim Centre - Vlathankara
Diocese of Neyyattinkara
“ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീര്‍ത്തിക്കും"
കരുണ കൊന്ത – Rosary of Divine Mercy
പിതാവൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവൻ്റെയും നാമത്തിൽ. ആമ്മേൻ
1 സ്വർഗ്ഗ.,1 നന്മ.
സമർപ്പണ പ്രാർത്ഥന
നിത്യപിതാവേ, ഞങ്ങളുടേയും ലോകം മുഴുവൻ്റെയും പാപങ്ങൾക്ക് പരിഹാരമായി ഞങ്ങളുടെ നാഥനും രക്ഷകനും അങ്ങേ ഏറ്റവും വാത്സല്യമുള്ള പുത്രനുമായ ഈശോമിശിഹായുടെ തിരുശരീരവും, തിരുരക്തവും, ആത്മാവും, ദൈവത്വവും അങ്ങേക്ക് ഞങ്ങൾ കാഴ്ച വയ്ക്കുന്നു.
(1 പ്രാവശ്യം)
ഈശോയുടെ അതിദാരുണമായ പീഡാസഹനത്തെക്കുറിച്ച്; പിതാവേ, ഞങ്ങളുടെമേലും ലോകം മുഴുവൻ്റെമേലും കരുണയായിരിക്കണമേ.
(10 പ്രാവശ്യം)
പരിശുദ്ധനായ ദൈവമേ,
പരിശുദ്ധനായ ബലവാനേ,
പരിശുദ്ധനായ അമർത്യനേ,
ഞങ്ങളുടെമേലും ലോകം മുഴുവൻ്റെമേലും കരുണയായിരിക്കണമേ.
(3 പ്രാവശ്യം)
(ഇങ്ങനെ 5 പ്രാവശ്യം ചൊല്ലുക)
bottom of page