Marian Pilgrim Centre - Vlathankara
Diocese of Neyyattinkara
“ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീര്‍ത്തിക്കും"
മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥന
മുഖ്യദൂതനായ വിശുദ്ധ മിഖായേലേ, സ്വർഗീയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ, ഉന്നത ശക്‌തികളോടും അധികാരങ്ങളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണകർത്താക്കളോടും ഉപരിതല ങ്ങളിലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തിൽ ഞങ്ങളെ സഹാ യിക്കണമേ. ദൈവം സ്വന്തം ഛായയിൽ സൃഷ്‌ടിക്കുകയും വലിയ വില കൊടുത്തു വീണ്ടെടുക്കുകയും ചെയ്ത മനുഷ്യരെ പിശാചിൻറെ ക്രൂരഭരണത്തിൽ നിന്ന് രക്ഷിക്കാൻ വരണമേ. അങ്ങനെയാണല്ലോ തിരുസഭ തന്റെ പരിപാലകനും സംരക്ഷകനുമായി വണങ്ങുന്നത്. കർത്താവ് രക്ഷിച്ച ആത്‌മാക്കളെ സ്വർഗ്ഗത്തിലേക്കു കൂട്ടികൊണ്ടു പോകുവാൻ നിയുക്‌തനായിരിക്കുന്നത് അങ്ങുതന്നെയാണല്ലോ. ആകയാൽ ഞങ്ങളുടെ പാദങ്ങളുടെ കീഴിൽ പിശാചിനെ അടിപ്പെടുത്തുവാൻ സമാധാനദാതാവായ ദൈവത്തോടു പ്രാർത്ഥിക്കേണമേ. പിശാച് ഒരിക്കലും മനുഷ്യരെ കീഴ്പ്പെടുത്തുകയോ തിരുസഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ. കർത്താവിന്റെ കരുണ വേഗം ഞങ്ങളുടെമേൽ ഉണ്ടാകുന്നതിനായി ഞങ്ങളുടെ യാചനകൾ അത്യുന്നതൻ്റെ തിരുമുമ്പിൽ സമർപ്പിക്കണമേ. ദുഷ്‌ടജന്തുവും പഴയ സർപ്പവുമായ സാത്താനെയും അവൻ്റെ കൂട്ടുകാരെയും പിടിച്ചുകെട്ടി പാതാളത്തിൽ തള്ളിത്താഴ്ത്തണമേ. അവൻ മേലാലൊരിക്കലും ജനങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ.
ആമ്മേൻ
