top of page

 എട്ടുമണിജപം


ലീ : കർത്താവേ, അഗാധത്തിൽ നിന്നു ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.

സമൂ: കർത്താവേ, എന്റെ പ്രാർത്ഥന കേൾക്കണമേ. ചെവിചായ്ച്ച് എന്റെ യാചനകളുടെ സ്വരം ശ്രവിക്കണമേ.

ലീ : കർത്താവേ, അങ്ങ് പാപങ്ങളുടെ കണക്കുവച്ചാൽ ആർക്കു നിലനിൽക്കാനാകും?

സമൂ: എന്നാൽ അങ്ങ് പാപം പൊറുക്കുന്നവനാണ്. അതുകൊണ്ട്  ഞങ്ങൾ അങ്ങേ മുന്നിൽ ഭയഭക്തികളോടെ നിൽക്കുന്നു.

ലീ :  ഞാൻ കാത്തിരിക്കുന്നു. എന്റെ ആത്മാവ് കർത്താവിനെ കാത്തിരിക്കുന്നു. അവിടുത്തെ വാഗ്ദാനത്തിൽ ഞാൻ പ്രത്യാശയർപ്പിക്കുന്നു.

സമൂ: പ്രഭാതത്തിനു വേണ്ടി  കാത്തിരിക്കുന്ന കാവൽക്കാരെക്കാൾ ആകാംക്ഷയോടെ ഇസ്രായേൽ കർത്താവിനെ കാത്തിരിക്കട്ടെ.

ലീ :  എന്തെന്നാൽ കർത്താവ് കാരുണ്യവാനാണ്. അവിടുന്ന് ഉദാരമായി രക്ഷ നൽകുന്നു.

സമൂ: ഇസ്രായേലിനെ അവന്റെ അകൃത്യങ്ങളിൽനിന്ന് അവിടുന്ന് മോചിപ്പിക്കുന്നു.

ലീ :  കർത്താവേ, അവർക്ക് നിത്യശാന്തി നൽകണമേ.

സമൂ: നിത്യവെളിച്ചം അവരുടെമേൽ പ്രകാശിക്കുമാറാകട്ടെ. 

ലീ :  അവർ സമാധാനത്തിൽ ആശ്വസിക്കട്ടെ.

സമൂ: ആമേൻ

ലീ : കർത്താവേ, എന്റെ പ്രാർത്ഥന കേൾക്കണമേ.

സമൂ: എന്റെ നിലവിളി അങ്ങേപ്പക്കൽ എത്തുമാറാകട്ടെ.


നമുക്ക് പ്രാർഥിക്കാം

എല്ലാ വിശ്വാസികളുടെയും സ്രഷ്ടാവും രക്ഷകനുമായ ദൈവമേ, മരണമടഞ്ഞ അങ്ങേ ദാസർക്ക് പൂർണമായ പാപപ്പൊറുതി നൽകണമേ. അവർ എന്നും ആഗ്രഹിച്ചിരുന്ന അങ്ങേ ദയാദാക്ഷിണ്യം ഞങ്ങളുടെ പ്രാർഥനയുടെ ഫലമായി അവർക്കു നൽകുമാറാകണമെ. ഈ കാരുണ്യം പിതാവിനോടും പരിശുദ്ധാത്മാവിനോടുംകൂടെ എന്നെന്നും ദൈവമായി ജീവിച്ചുവാഴുന്ന കർത്താവായ യേശുക്രിസ്തുവേ, അവിടുത്തോട് ഞങ്ങൾ പ്രാർഥിക്കുന്നു. ആമേൻ


ലീ : കർത്താവേ, അവർക്ക് നിത്യശാന്തി നൽകണമേ.

സമൂ: നിത്യവെളിച്ചം അവരുടെമേൽ പ്രകാശിക്കുമാറാകട്ടെ.

ലീ : അവർ സമാധാനത്തിൽ ആശ്വസിക്കട്ടെ.

സമൂ: ആമേൻ


bottom of page