എന്ത് കൊണ്ട് ദൈവം തിന്മ അനുവദിക്കുന്നു?

Ansika

26 Jan 2022

ചോദ്യം: എന്തുകൊണ്ടാണ് ദൈവം തിന്മയെ അഥവാ പിശാചിനെ ഭൂമിയിൽ അനുവദിക്കുന്നത്?

ഭൂമിയിൽ സാത്താനെ അനുവദിക്കുന്നത് വഴി ദൈവം നമുക്ക് തിന്മ ചെയ്യാനുള്ള സാധ്യത അവതരിപ്പിക്കുകയാണ്. നമുക്ക് ഇച്ഛാസ്വാതന്ത്ര്യമുണ്ടാകാൻ അത് ആവശ്യമാണ്. ദൈവം ആഗ്രഹിക്കുന്നത് നമ്മൾ സ്വതന്ത്രമായി ദൈവത്തെ സ്നേഹിക്കണം എന്നാണ്. സ്നേഹം ഒരിക്കലും നിർബന്ധിച്ച് വാങ്ങേണ്ടതല്ലല്ലോ! സ്നേഹം ഒരു സ്വതന്ത്ര തിരഞ്ഞെടുപ്പായിരിക്കണം. സ്വതന്ത്രമായ ഒരു തിരഞ്ഞെടുപ്പ് ഉണ്ടാകണമെങ്കിൽ, നമുക്ക് നന്മ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും തിന്മ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കണം. തിന്മ ചെയ്യാനുള്ള സാധ്യത നമുക്ക് ഉണ്ടാകാൻ സാത്താനെ ദൈവം അനുവദിച്ചിരിക്കുന്നതിലൂടെ നമുക്ക് ദൈവത്തെ നിർബന്ധത്താലല്ലാതെ സ്‌നേഹത്താൽ സ്വതത്രമായി തിരഞ്ഞെടുക്കാൻ സാധിക്കുന്നു.

പുകയില ഇല്ലാത്തതിനാൽ പുകവലിക്കുന്നില്ല എന്നതിനേക്കാൾ ഏറെ വിശിഷ്ടമാണ് പുകയില ഉപയോഗിക്കാനുള്ള സാധ്യത ഉള്ളപ്പോഴും അത് ഉപയോഗിക്കാതിരിക്കുന്നത് എന്നത് നമുക്കറിവുള്ളതാണല്ലോ!