top of page
  • Writer's pictureEditor

വിശുദ്ധ കുര്‍ബാന സ്വീകരിച്ചതിന് ശേഷം പതിനഞ്ച് മിനിറ്റ് നാം എന്തിന് പ്രാര്‍ത്ഥിക്കണം?


വിശുദ്ധ കുര്‍ബാന സ്വീകരിച്ചതിന് ശേഷം പതിനഞ്ച് മിനിറ്റെങ്കിലും നാം മൗനമായി പ്രാര്‍ത്ഥിക്കണമെന്നാണ് വിശുദ്ധരുടെ അഭിപ്രായം. ദൈവത്തിന് നന്ദി പറയാനുള്ള അവസരമായി ഇത് മാറ്റണം. ഈശോയുമായി ഹൃദയങ്ങള്‍ പരസ്പരം അടുക്കുന്നതിനും കാര്യങ്ങള്‍ തുറന്നുസംസാരിക്കുന്നതിനുമുള്ള അവസരമാണിത്. മാത്രവുമല്ല സാധാരണയായി വിശ്വസിച്ചുപോരുന്നത് ദിവ്യകാരുണ്യസ്വീകരണത്തിന്റെ പതിനഞ്ച് മിനിറ്റ് വരെ ഈശോ സജീവമായി നമ്മുടെ ഉള്ളില്‍ ഉണ്ട് എന്നാണ്. ഇതാണ് ദിവ്യകാരുണ്യംസ്വീകരിച്ചതിന് ശേഷം പതിനഞ്ച് മിനിറ്റ് പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിശുദ്ധര്‍ പറയുന്നത്.

വിശുദ്ധ ഫിലിപ്പ് നേരിയുടെ ജീവിതത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു സംഭവമുണ്ട്. ഒരിക്കല്‍ വിശുദ്ധന്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരിക്കവെ ദിവ്യകാരുണ്യം സ്വീകരിച്ചതിന് ശേഷം ഒരു വ്യക്തി കുര്‍ബാന പൂര്‍ത്തിയാക്കുന്നതിന് മുന്നേ പുറത്തേക്ക് ഇറങ്ങിപ്പോയി.

ഇത് കണ്ട ഫിലിപ്പ് നേരി രണ്ട് അള്‍ത്താരബാലകരെ അയാള്‍ക്കൊപ്പം കൈകളില്‍ കത്തിച്ച മെഴുകുതിരികളുമായി പറഞ്ഞുവിട്ടു.കുറെ ദൂരം ചെന്നതിന് ശേഷമാണ് അയാള്‍ അള്‍ത്താരബാലകരെ കണ്ടത്. തനിക്ക് പിന്നാലെ ഇത്രയും ദൂരം കത്തിച്ച മെഴുകുതിരികളുമായി ആ കുട്ടികള്‍ അനുഗമിച്ചതിന്റെ അര്‍ത്ഥം അയാള്‍ക്ക് പിടികിട്ടിയില്ല. കുട്ടികള്‍ പറഞ്ഞതുമില്ല.

അതുകൊണ്ട് അയാള്‍ തിരികെ വിശുദ്ധന്റെ അടുക്കലെത്തി. നമ്മുടെ കര്‍ത്താവിന് കൃത്യമായ ആദരവ് കൊടുക്കേണ്ടത് അത്യാവശ്യമാണ്. കാരണം നിങ്ങളുടെ ഉള്ളില്‍ ഇപ്പോള്‍ യേശുക്രിസ്തുവുണ്ട്. നിങ്ങള്‍ പോകുന്ന വഴിക്ക് എവിടെയെങ്കിലും വച്ച് കര്‍ത്താവിന് വിരുദ്ധമായ എന്തെങ്കിലും പ്രവൃത്തി ചെയ്യുന്നത് കണ്ടാല്‍ അതില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് മെഴുകുതിരികളുമായി കുട്ടികളെ പിന്നാലെ അയച്ചത്.

ഈ വാക്കുകള്‍ ദിവ്യകാരുണ്യത്തിലെ ഈശോയുടെ സാന്നിധ്യത്തെക്കുറിച്ച് ആ വ്യക്തിയെ കൂടുതല്‍ ജാഗ്രതയുള്ളവനാക്കി.

57 views0 comments
bottom of page