ആണ്ടുവട്ടം 30 - ഞായർ വചന വിചിന്തനം
ഒരോ വാക്കുകളും ആത്മീയ രഹസ്യങ്ങൾ ഉൾക്കൊള്ളുന്ന സമ്പന്നമായ ഒരു വചനഭാഗമാണ് ബർതിമേയൂസിന് കാഴ്ചലഭിക്കുന്ന ഇന്നത്തെ സുവിശേഷം.
"വിശ്വാസം വെളിച്ചമാണെന്നും വിശ്വാസനാളം അണഞ്ഞുപോകുമ്പോള്‍ മറ്റെല്ലാ പ്രകാശങ്ങളും മങ്ങിത്തുടങ്ങുമെന്നും ഒരിക്കല്‍ക്കൂടി തിരിച്ചറിയേണ്ട അടിയന്തിരമായ ആവശ്യം നിലനില്‍ക്കുന്നു. മനുഷ്യാസ്തിത്വത്തിന്റെ സമസ്ത ഭാവങ്ങളെയും പ്രകാശമാനമാക്കുവാന്‍ അതിനു കഴിവുള്ളതിനാല്‍ വിശ്വാസത്തിന്റെ വെളിച്ചം സമാനതതയില്ലാത്തതാണ്. ഇത്ര ശക്തമായ ഒരു വെളിച്ചം നമ്മുടെയുള്ളില്‍ നിന്നുത്ഭവിക്കുക അസാധ്യമാണ്. അത് കൂടുതല്‍ ആദികാരണമായ സ്രോതസ്സില്‍ നിന്നുത്ഭൂതമാകണം: ഒറ്റവാക്കില്‍ പറഞ്ഞാല്‍ അത് ദൈവത്തില്‍നിന്നു വരണം. നമുക്കു മുന്‍പുതന്നെയുള്ളതും സുരക്ഷയ്ക്കും ജീവിതം പടുത്തുയര്‍ത്തുന്നതിനും നമുക്കാശ്രയിക്കാവുന്നതും നമ്മെ വിളിച്ച് തന്റെ സ്നേഹം വെളിപ്പെടുത്തുന്നതുമായ ജീവിക്കുന്ന ദൈവവുമായുള്ള ഒരു, കണ്ടുമുട്ടലില്‍ നിന്നാണ് വിശ്വാസം ജനിക്കുന്നത്. ഈ സ്നേഹത്താല്‍ രൂപാന്തരപ്പെട്ട്, പുതിയ കണ്ണുകള്‍, പുതിയ ദര്‍ശനം, നാം കൈവരിക്കുന്നു."
Comments