Marian Pilgrim Centre - Vlathankara
Diocese of Neyyattinkara
“ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീര്‍ത്തിക്കും"
ജപമാല
അളവില്ലാത്ത സകല നന്മ സ്വരൂപനായിരിക്കുന്ന സര്‍വ്വേശ്വരാ,കര്‍ത്താവെ, എളിയവരും നന്ദിയറ്റ പാപികളുമായ ഞങ്ങള്‍ നിസ്സീമ പ്രതാപവാനായ അങ്ങേ സന്നിദ്ധിയില്‍ പ്രാര്‍ത്ഥിക്കുവാന്‍ അയോഗ്യരാകുന്നു. എങ്കിലും അങ്ങേ അങ്ങേ അനന്തമായ ദയയില്‍ ശരണപ്പെട്ടുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്റെ സ്തുതിക്കായി ജപമാല അര്‍പ്പിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ അര്‍പ്പണം ഭക്തിയോടും ശ്രദ്ധയോടും ചെയ്യുന്നതിന് കര്‍ത്താവെ ഞങ്ങളെ സഹായിക്കണമെ.
വിശ്വാസ പ്രമാണം
സര്‍വ്വ ശക്തനായ പിതാവും ആകാശത്തിന്റേയും ഭൂമിയുടേയും സൃഷ്ടവുമായ ....
1 നന്മ
പുത്രനായ ദൈവത്തിന്റെ മാതാവായിരിക്കുന്ന പരിശുദ്ധ മറിയമെ, ഞങ്ങളില്‍ വൈവ ശരണമെന്ന പുണ്യമുണ്ടായി വളരുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
1 നന്മ
പരിശുദ്ധാത്മാവായ ദൈവത്തിന് ഏറ്റവും പ്രിയമുള്ള പരിശുദ്ധ മറിയമെ, ഞങ്ങളില്‍ വൈവ സ്നേഹമെന്ന പുണ്യമുണ്ടായി വര്‍ദ്ധക്കുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമെ.
1 നന്മ.
ഓ എന്റെ ഈശോയെ എന്റെ പാപങ്ങള്‍ ക്ഷമിക്കണമെ, നരകാഗ്നിയില്‍ നിന്ന് എന്നെ രക്ഷിക്കണമെ. എല്ലാ ആത്മാക്കളേയും പ്രത്യേകം അങ്ങേ സഹായം കൂടുതലാവശ്യമുള്ളവരേയും സ്വര്‍ഗ്ഗത്തിലേക്കാനയിക്കണമെ.