top of page
  • Writer's pictureEditor

"പശ്ചാത്തപിക്കുന്നവനെ സ്നേഹത്താല്‍ പൊതിയുന്ന ദൈവം": പാപ്പാ


സാന്താ മാര്‍ത്താ കപ്പേളയില്‍ മാര്‍ച്ച് ആറാംതീയതി അര്‍പ്പിച്ച ദിവ്യബലിയില്‍ പാപ്പാ നല്‍കിയ വചനസന്ദേശത്തില്‍, പാപ്പാ . ദാനിയേലിന്‍റെ ഗ്രന്ഥത്തില്‍ നിന്നും (3,25, 34-43) വി. മത്തായിയുടെ സുവിശേഷത്തില്‍ നിന്നും (18,21-35) ഉള്ള വായനകളെ അടിസ്ഥാനമാക്കി സന്ദേശം നല്‍കവേ, പാപ്പാ ഇങ്ങനെ തന്‍റെ ചിന്തകള്‍ പങ്കുവച്ചു.

''തങ്ങളുടെ സഹനങ്ങള്‍ ചെയ്തുപോയ തിന്മകള്‍ക്കു പരിഹാരമായി അംഗീകരിച്ചും, ആ വേളയിലും ദൈവത്തിന്‍റെ നീതിയെയും മഹത്വത്തെയും ഏറ്റുപാടിയും അസറിയായുടെ കീര്‍ത്തനം, അവിടുത്തെ രക്ഷ തുടര്‍ച്ചയായി അനുഭവിച്ചിട്ടും, തങ്ങള്‍ പാപം ചെയ്തുവെന്ന് ഏറ്റുപറയുകയാണ്''. നമ്മെത്തന്നെ കുറ്റപ്പെടുത്തുന്നവനാണ് ദൈവത്തിന്‍റെ ക്ഷമ സ്വീകരിക്കുന്നതിനുള്ള ആദ്യപടിയെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ, മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത്, ക്രിസ്തീയവിജ്ഞാനത്തിന്‍റെ ഭാഗമല്ല എന്ന് ചൂണ്ടിക്കാട്ടി.

ഒരിക്കല്‍ തന്‍റെ ഭര്‍ത്താവിന്‍റെ അമ്മ തനിക്കെതിരെ ചെയ്ത തെറ്റുകള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് കുമ്പസാരത്തിനണഞ്ഞ സ്ത്രീയോട്, അതു കേട്ടതിനുശേഷം, 'കൊള്ളാം, ഇനി നിങ്ങളുടെ പാപങ്ങള്‍ പറയുക' എന്നു വൈദികന്‍ ആവശ്യപ്പെട്ട കഥ പറഞ്ഞുകൊണ്ട് പാപ്പാ തുടര്‍ന്നു: ''പശ്ചാത്തപിക്കുന്ന ഹൃദയത്തോടെ, നമ്മുടെ പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍, ധൂര്‍ത്തപുത്രനെ തന്‍റെ പാപങ്ങള്‍ വിശദീകരിക്കാന്‍ അനുവദിക്കാത്ത പിതാവിനെപ്പോലെ, നമ്മെയും അവിടുന്ന് കൂടുതല്‍ പറയാന്‍ അനുവദിക്കുകയില്ല... പാപം ഏറ്റുപറയുന്നവനെ അവിടുന്നു സ്നേഹംകൊണ്ടു മൂടുകയും എല്ലാം ക്ഷമിക്കുകയും ചെയ്യും. എന്നാല്‍, ദൈവം പറയുന്നു, ഞാനിതാ, നിന്നോട് ഏഴ് എഴുപതുപ്രാവശ്യം ക്ഷമിച്ചിരിക്കുന്നു, നീ മറ്റുള്ളവരോടു ക്ഷമിച്ചതുപോലെ''. ദൈവത്തിന്‍റെ ക്ഷമയിലെ ഈ നിബന്ധന സുവിശേഷത്തില്‍ നിന്നു ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ വചനസന്ദേശം അവസാനിപ്പിച്ചത്.

11 views0 comments
bottom of page